Breaking News

ഒറ്റ മാസം 50 ലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം ചെയ്ത റെക്കോര്‍ഡുമായി ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട്

ദോഹ. ഒറ്റ മാസം 50 ലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം ചെയ്ത റെക്കോര്‍ഡുമായി ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.
സേവന മികവിനും സൗകര്യങ്ങള്‍ക്കും ലോകോത്തര നിലവാരവും അംഗീകാരവും നേടിയ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിന്റെ 11 വര്‍ഷത്തെ ചരിത്രത്തിലെ നാഴികക്കല്ലാണിത്.