Local News

വാഹനങ്ങള്‍ക്കും നമ്പര്‍ പ്ലേറ്റുകള്‍ക്കുമായി സംയുക്ത ലേലം സെപ്റ്റംബര്‍ 17 ന്

ദോഹ: ഖത്തറില്‍ വാഹനങ്ങള്‍ക്കും നമ്പര്‍ പ്ലേറ്റുകള്‍ക്കുമായി സംയുക്ത ലേലം സെപ്റ്റംബര്‍ 17 ന് നടക്കും. സുപ്രീം ജുഡീഷ്യറി കൗണ്‍സിലുമായി സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷനാണ് ലേലം സംഘടിപ്പിക്കുന്നത്.

ലെക്‌സസ്, ടൊയോട്ട, ഹോണ്ട തുടങ്ങിയ കാര്‍ ബ്രാന്‍ഡുകളുടെ മോഡലുകള്‍ ലേലത്തിന് വയ്ക്കുന്ന വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു.913, 2535, 231231, 211199 തുടങ്ങിയ പ്രത്യേക നമ്പര്‍ പ്ലേറ്റുകളും ലേലത്തിനുണ്ട്.

രണ്ട് ലേലങ്ങളും ഈ ബുധനാഴ്ച, സെപ്റ്റംബര്‍ 17 ന് വൈകുന്നേരം 4 മുതല്‍ 7 വരെ ‘Mzadat’ എന്ന ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ വഴി നടക്കും. ‘Mzadat’ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ആന്‍ഡ്രോയിഡിന്റെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭ്യമാണ്.