രണ്ടാമത് കിഡ്സ് എക്സ്പോയുടെ ഭാഗമായി ചിത്രരചനാ മത്സരം

ദോഹ. നവംബര്‍ 4 മുതല്‍ 8 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന രണ്ടാമത് കിഡ്സ് എക്സ്പോയുടെ ഭാഗമായി ‘ഗാസ നമ്മുടെ ഹൃദയങ്ങളില്‍’ എന്ന വിഷയത്തില്‍ കുട്ടികളുടെ ചിത്രരചനാ മത്സരം ആരംഭിക്കാന്‍ സംഘാടക സമിതി തീരുമാനിച്ചു.
ഗാസയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലി ആക്രമണത്തെക്കുറിച്ച് യുവശബ്ദങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യം.
