Local News

ഖത്തര്‍ പ്രവാസിയും സി ഐ സി പ്രസിഡന്റുമായിരുന്ന എ മുഹമ്മദ് അലിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

ദോഹ: ഖത്തര്‍ പ്രവാസിയും ഐ ഐ എ (സി ഐ സി) മുന്‍ പ്രസിഡന്റുമായിരുന്ന എ മുഹമ്മദ് അലി ആലത്തൂരിന്റെ നിര്യാണത്തില്‍ സി ഐ സി പ്രസിഡന്റ് ഖാസിം ടി. കെ അനുശോചനമറിയിച്ചു.
ഖത്തറിലും കേരളത്തിലും ഇസ്ലാമിക , സാമൂഹിക , വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നേതൃ പരമായ പങ്ക് വഹിച്ചിരുന്നു . ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡന്റായിരുന്ന അദ്ദേഹം ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹമുള്ള ബഹുഭാഷാപണ്ഡിതനായിരുന്നു.. മാധ്യമം ദിനപത്രത്തിന്റെ പ്രസാധകരായ ഐഡിയല്‍ പബ്ലിക്കേഷന്റെ സെക്രട്ടറിയായും മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ് ലാമിയുടെ സെക്രട്ടറിയായും ചുമതല നിര്‍വഹിച്ചു.
സഹോദരങ്ങളും ബന്ധുക്കളുമായി നിരവധി പേര്‍ ഖത്തറിലുണ്ട്.