Local News

ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി റീജന്‍സി ഗ്രൂപ്പിന്റെ പതിനഞ്ചാം വാര്‍ഷികം

ദോഹ. ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി റീജന്‍സി ഗ്രൂപ്പിന്റെ പതിനഞ്ചാം വാര്‍ഷികം. 2010 ല്‍ ഒരു ഹൈപ്പര്‍മാര്‍ക്കറ്റുമായി തുടങ്ങിയ ഗ്രൂപ്പിന് നിലവില്‍ 9 ഔട്ട്‌ലെറ്റുകളുണ്ട്. പതിനഞ്ചാം വാര്‍ഷിക ഓഫറുകള്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബൈകിന്റെ x7, ബി.ജെ.40 കാറുകള്‍, 15 വാഷിംഗ് മെഷീനുകള്‍, 15 റഫ്രിജറേറ്റര്‍, 15 ടെലിവിഷനുകള്‍ എന്നിവയാണ് സമ്മാനങ്ങള്‍. 50 റിയാലിന്റെ പര്‍ച്ചേസ് നടത്തുന്നവര്‍ക്കൊക്കെ ലക്കി ഡ്രോയില്‍ പങ്കെടുക്കാനവസരം ലഭിക്കും.
ഗ്രൂപ്പ് ചെയര്‍മാന്‍ അലി അഹ് മദ് അല്‍ കുവാരി, മാനേജിംഗ് ഡയറക്ടര്‍ അമീറുദ്ധീന്‍, ഡയറക്ടര്‍മാരായ അബ്ദുല്‍ ലത്തീഫ്, ഫര്‍സാദ് അക്കര, ഷബീര്‍ ശുക്കൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.