Local News

റവാബി ഖത്തറിലെ എല്ലാ സ്റ്റോറുകളിലും”മെഗാ മന്ത് എന്‍ഡ് ഡീല്‍ 10 20 30” പ്രഖ്യാപിച്ചു

ദോഹ:ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ റവാബി, ഏറെ പ്രതീക്ഷയോടുകൂടി കാത്തിരുന്ന ”മെഗാ മന്ത് എന്‍ഡ് ഡീല്‍ 10 20 30” ഓഫര്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 7 വരെ റവാബി, ഗ്രാന്‍ഡ് സ്റ്റോറുകളിലാണ് 1000-ത്തിലധികം ഉല്‍പ്പന്നങ്ങള്‍ വെറും 10, 20, 30 റിയാല്‍ നിരക്കില്‍ ലഭ്യമാക്കുന്നത്.

ഗ്രോസറീസ്, ഫ്രെഷ് ഫുഡ്, ഗാര്‍ഹികോപകരണങ്ങള്‍, ഹോംവെയര്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ട്രാവല്‍ ആക്‌സസറീസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന കുറഞ്ഞ വില ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളാണ് ക്യാമ്പെയ്നിന്റെ പ്രത്യേകത.