Breaking News

ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കാര്യക്ഷമമാക്കുന്നതിനായി മുആവിന്‍ പ്ലാറ്റ് ഫോം ആരംഭിച്ചു

ദോഹ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കാര്യക്ഷമമാക്കുന്നതിനായി മുആവിന്‍ പ്ലാറ്റ്ഫോം ആരംഭിച്ചു. ഖത്തറിലെ ഗാര്‍ഹിക തൊഴില്‍ മേഖലയെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായാണ് പുതിയ പ്‌ളാറ്റ് ഫോം ആരംഭിച്ചത്.

തൊഴില്‍ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ നജ്വ ബിന്‍ത് അബ്ദുള്‍റഹ്‌മാന്‍ അല്‍താനിയുടെ അധ്യക്ഷതയില്‍ നടന്ന അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ യോഗത്തിലാണ് പുതിയ പ്‌ളാറ്റ് ഫോം അവതരിപ്പിച്ചത്.