ഡ്യൂ ഡ്രോപ്‌സ് നവംബര്‍ 21 ന് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍

ദോഹ. ഐമാകും മറൂണ്‍ ഫോക്‌സ് ഈവന്റ്‌സും ചേര്‍ന്ന് നടത്തുന്ന ഡ്യൂ ഡ്രോപ്‌സ് ആല്‍ബങ്ങളിലെ മധുര മനോഹര ഗാനങ്ങളുമായി നവംബര്‍ 21ന് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടക്കും.
പരിപാടിയുടെ പോസ്റ്റര്‍ ലോഞ്ചിങ് റേഡിയോ മലയാളം 98.6 ല്‍ വെച്ച് നടന്നു.
ഐമാക് ഉപദേശക സമിതി ചെയര്‍മാന്‍ അബ്ദുല്‍ സത്താര്‍, ലോക കേരള സഭ അംഗവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, പ്രോഗ്രാം ഡയറക്ട്ടര്മാരായ സമീര്‍ തൃശ്ശൂര്‍ , ഫാസില്‍ അഷ്റഫ് , ആര്‍ജെ ജിബിന്‍, ഹനീസ് ഗുരുവായൂര്‍, റഫീഖ് കുട്ടമംഗലം, ഗിരീഷ് ചെങ്ങന്നൂര്‍ ,റഫീഖ് വാടാനപ്പള്ളി,ഷെറിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
