Breaking News

ഡൈ പ്ലാന്റ്‌സ് ഗാര്‍ഡന്‍ വികസിപ്പിച്ചെടുത്ത് ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്‍

ദോഹ. ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി അംഗമായ ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്‍ ഖത്തര്‍ ഫൗണ്ടേഷന്റെ ഹെര്‍ഫ പ്രോഗ്രാമുമായി സഹകരിച്ച് എഡ്യൂക്കേഷന്‍ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ അല്‍ ഖതര്‍ ഹൗസില്‍ ആദ്യത്തെ ഡൈ പ്ലാന്റ്‌സ് ഗാര്‍ഡന്‍ വികസിപ്പിച്ചെടുത്തു.

പരമ്പരാഗത വൈദഗ്ധ്യത്തെയും ആധുനിക ശാസ്ത്ര അറിവിനെയും ബന്ധിപ്പിക്കുന്ന ഈ സംരംഭം, പരമ്പരാഗത രീതികള്‍ സംരക്ഷിക്കുന്നതിനും പ്രകൃതിദത്ത ചായങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് ചരിത്രപരമായി ഉപയോഗിച്ചിരുന്ന സസ്യങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമാണ്.

ഖത്തറിന്റെ സസ്യ, പ്രാദേശിക പൈതൃക ഉല്‍പ്പന്നങ്ങളും പരമ്പരാഗത കരകൗശല വസ്തുക്കളും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതില്‍ ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്റെ പങ്ക് ശക്തിപ്പെടുത്തുന്നതില്‍ ഈ സഹകരണം ഒരു നാഴികക്കല്ലാണ്.

ഹെര്‍ഫ പ്രോഗ്രാമിന്റെ മേല്‍നോട്ടത്തില്‍ അനുയോജ്യമായ സസ്യ ഇനങ്ങള്‍ തിരഞ്ഞെടുത്ത് ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്‍ പൂന്തോട്ടം രൂപകല്‍പ്പന ചെയ്യുകയും ക്യൂറേറ്റ് ചെയ്യുകയും ചെയ്താണ് മുന്നോട്ടുപോകുന്നത്.

തിരഞ്ഞെടുത്ത സസ്യങ്ങളില്‍ വൈവിധ്യമാര്‍ന്ന ഡൈ ഉല്‍പ്പാദിപ്പിക്കുന്ന ഇനങ്ങള്‍ ഉള്‍പ്പെടുന്നു. മെക്‌സിക്കന്‍ ഹൈബിസ്‌കസ്, മൈലാഞ്ചി, ബോക്‌സ്തോണ്‍, കാസ്റ്റര്‍ എന്നിവയും ബീറ്റ്റൂട്ട്, കടുക്, വഴുതന, ഇന്‍ഡിഗോ, പര്‍സ്ലെയ്ന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രകൃതിദത്ത പിഗ്മെന്റുകള്‍ അടങ്ങിയ പച്ചക്കറികളും ഈ പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.