Local News

ഖത്തര്‍ ഫ്രൈഡേ ഹാപ്പിനെസ് വടം വലി മല്‍സരം പോസ്റ്റര്‍ ലോഞ്ച് ചെയ്തു

ദോഹ. ഖത്തര്‍ ഫ്രൈഡേ ഹാപ്പിനെസിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 23 ന് റയ്യാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്ന വടം വലി മാമാങ്കത്തിന്റെ പോസ്റ്റര്‍ ലോഞ്ചിങ് റേഡിയോ മലയാളത്തില്‍ നടന്നു. ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐ എസ് സി ജോയിന്റ് സെക്രട്ടറി ഹംസ എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ഖത്തര്‍ ഫ്രൈഡേ ഹാപ്പിനെസ് പ്രസിഡന്റ് ഇക്ബാല്‍, ജയപ്രതിഭ, സനിതാ സന്തോഷ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് തോമസ് മാത്യു, എക്‌സിക്യൂട്ടീവ് അംഗം ഹംസക്കുട്ടി എന്നിവരും പങ്കെടുത്തു.

ഖത്തറിലെ എല്ലാ വടം വലി പ്രേമികളെയും അല്‍ റയ്യാന്‍ ക്രിക്കറ്റ് സ്റ്റേഡിയ ത്തിലേക്കു (ജനുവരി 23 ന് ) സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു