Local News

ലോക കേരള സഭ അംഗത്വം ലഭിച്ച ഇല്യാസ്സ് മട്ടന്നൂരിന് ഖത്തര്‍ ഐ.എം.സി.സിയുടെ ആദരം

ദോഹ: അഞ്ചാം ലോക കേരള സഭയിലേക്കുള്ള അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ ഐ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇല്യാസ്സ് മട്ടന്നൂരിനെ ഖത്തറില്‍ ആദരിച്ചു.

ബിന്‍ മഹമ്മൂദ് ഗ്രില്‍ റസ്റ്റോറന്റില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഖത്തര്‍ ഐ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ലോക കേരള സഭയില്‍ ശക്തമായി ഉന്നയിക്കാന്‍ ഇല്യാസ്സ് മട്ടന്നൂരിന്റെ അംഗത്വം സഹായകരമാകുമെന്ന് ചടങ്ങില്‍ സംസാരിച്ച സെന്‍ട്രല്‍ കമ്മിറ്റി നേതാവ് ടി.ടി. നൗഷീര്‍ പറഞ്ഞു.

പ്രവാസികളുടെ ക്ഷേമം, തൊഴില്‍ സുരക്ഷ, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, നിയമ സഹായം തുടങ്ങിയ വിഷയങ്ങള്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ആദരവ് സ്വീകരിച്ച് സംസാരിച്ച ഇല്യാസ്സ് മട്ടന്നൂര്‍, ലോക കേരള സഭയിലെ അംഗത്വം ഖത്തറിലെ മുഴുവന്‍ മലയാളികള്‍ക്കുള്ള അംഗീകാരമാണെന്നും പ്രവാസി സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനായി ശക്തമായ ഇടപെടല്‍ നടത്തുമെന്നും പറഞ്ഞു.

ചടങ്ങില്‍ സ്‌നേഹോപഹാര സമര്‍പ്പണവും നടന്നു. സെന്‍ട്രല്‍ ഭാരവാഹികളായ ജബാര്‍ ഇരിക്കൂര്‍, മുനീര്‍ പി.ബി, മുബാറക് നെല്ലിയാളി, അമീര്‍ ഷൈഖ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.