Local News

ഇന്‍കാസ് ഖത്തര്‍ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ദോഹ. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 78-ാമത് ചരമവാര്‍ഷിക ദിനമായ ജനുവരി 30 ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി രക്തസാക്ഷി ദിനമായി ആചരിച്ചു. ഐ.സി.സി ഹാളില്‍ നടന്ന ചടങ്ങില്‍ കെ.കെ. ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി സന്ദേശങ്ങള്‍ തമസ്‌കരിക്കപ്പെടുന്ന കാലഘട്ടത്തില്‍ ഇത്തരം അനുസ്മരണങ്ങള്‍ വളരെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പുതുതലമുറയെ ഗാന്ധിസത്തിന്റെ പ്രസക്തി പറഞ്ഞു മനസ്സിലാക്കുവാന്‍ നാമെല്ലാം ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍കാസ് ആക്ടിംഗ് പ്രസിഡന്റ് വി.എസ്. അബ്ദുള്‍ റഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു.

ഇന്‍കാസ് മുഖ്യ രക്ഷാധികാരി ഹൈദര്‍ ചുങ്കത്തറ, ഭാരവാഹികളായ ബഷീര്‍ തൂവാരിക്കല്‍, അന്‍വര്‍ സാദത്ത്, അഷറഫ് നന്നംമുക്ക്, ഈപ്പന്‍ തോമസ്സ്, സിനില്‍ ജോര്‍ജ്ജ്, സിജോ നിലമ്പൂര്‍, അസീസ് പുറായില്‍, അജത്ത് അബ്രഹാം, മുനീര്‍ പള്ളിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്‍കാസ് ജനറല്‍ സെക്രട്ടറി കെ.വി. ബോബന്‍ സ്വാഗതവും, ഷിബു സുകുമാന്‍ നന്ദിയും പറഞ്ഞു.
യോഗത്തിന് മുന്നോടിയായി, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിംഗ് – ലേഡീസ് വിംഗ് ഭാരവാഹികളും ഗാന്ധിജിയുടെ ഛായാ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.