Breaking News

ഗള്‍ഫ് നാടുകളില്‍ റമദാന്‍ ഫെബ്രുവരി 19 നാകാന്‍ സാധ്യത


ദോഹ. 2026 ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം അറബ്, ഇസ്ലാമിക ലോകമെമ്പാടും നഗ്‌നനേത്രങ്ങള്‍ കൊണ്ടോ, ദൂരദര്‍ശിനികള്‍ കൊണ്ടോ, ജ്യോതിശാസ്ത്ര ചിത്രീകരണം കൊണ്ടോ റമദാന്‍ മാസത്തിലെ ചന്ദ്രക്കല കാണാന്‍ കഴിയില്ലെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പുറപ്പെടുവിച്ച ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ സൂചിപ്പിക്കുന്നു.
അതിനാല്‍ 2026 ഫെബ്രുവരി 18 ബുധനാഴ്ച ഷാബാന്‍ മാസത്തിന്റെ പൂര്‍ത്തീകരണമായി കണക്കാക്കപ്പെടുമെന്നും ഫെബ്രുവരി 19 വ്യാഴാഴ്ച വിശുദ്ധ റമദാന്‍ മാസത്തിലെ ആദ്യ ദിവസമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.