ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം ഖത്തറില്‍ ഫെബ്രുവരി 18 ബുധനാഴ്ച റമദാന് ആരംഭിക്കാന്‍ സാധ്യത

ദോഹ. കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍, 1447 എ.എച്ച്. റമദാനിന്റെ ആദ്യ ദിവസം 2026 ഫെബ്രുവരി 18 ബുധനാഴ്ച വരുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് (ക്യു.സി.എച്ച്) പ്രഖ്യാപിച്ചു. എന്നാല്‍
ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റ് കമ്മിറ്റിയുടെ അധികാരത്തിന് കീഴിലാണ് റമദാനിന്റെ ഔദ്യോഗിക ആരംഭം എന്ന് ക്യു.സി.എച്ച് ഊന്നിപ്പറഞ്ഞു.
