Local News

കെഎംസിസി ഖത്തര്‍ ദേശീയ കായിക ദിനമാഘോഷിച്ചു

ദോഹ: ‘ഞാന്‍ സ്‌പോര്‍ട്‌സിനെ തിരഞ്ഞടുക്കുന്നു’ എന്ന ശീര്‍ഷകത്തിലുള്ള ഇത്തവണത്തെ ഖത്തര്‍ ദേശീയ കായിക ദിനം കെഎംസിസി ഖത്തര്‍ വിവിധവും വ്യത്യസ്തവുമായ പരിപാടികളോടെ ആഘോഷിച്ചു. ഐബിഎന്‍ അജയാന്‍ പ്രോജക്ട്‌സ് റിയല്‍ എസ്റ്റേറ്റുമായി സഹകരിച്ച് ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയം പരിസരത്താണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആവേശകരമായ ഫിറ്റ്‌നസ് ക്യാമ്പ്, വടംവലി, ഷൂട്ടൗട്ട്, ക്രിക്കറ്റ് ബോള്‍ ഔട്ട്, മാര്‍ഷ്യല്‍ ആര്‍ട്‌സ്, കൂടാതെ കുട്ടികള്‍ക്കും വനിതകള്‍ക്കുമായി ഒരുക്കിയ വിവിധ കായിക മത്സരങ്ങള്‍ എന്നിവ പരിപാടികളുടെ പ്രധാന ആകര്‍ഷണങ്ങളായി.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡോണേഷന്‍ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 121 പേര്‍ രക്തം ദാനം ചെയ്തു.

ഷൂട്ടൗട്ട് മത്സരത്തില്‍ പാലക്കാട് വിജയികളായി. അല്‍ഖോര്‍ ഏരിയ റണ്ണറപ്പായി. ക്രിക്കറ്റില്‍ കണ്ണൂര്‍ വിജയികളും പാലക്കാട് റണ്ണറപ്പുമായി.
വടംവലിയില്‍ മലപ്പുറം ജേതാക്കളും അല്‍ഖോര്‍ ഏരിയ റണ്ണറപ്പുമായി.

സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ നിലമ്പൂര്‍ എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ.പി അബ്ദുറഹിമാന്‍, ഇന്‍കാസ് ജനറല്‍ സെക്രട്ടറി കെവി ബോബന്‍, നിഹാദ് അലി, ഇസ്മായി തെലങ്കാന (പാരിസ് ഹൈപ്പര്‍മാര്‍ക്കറ്റ്), കെഎംസിസി ഖത്തര്‍ ഉപദേശക സമിതി അംഗങ്ങളായ എസ്എഎം ബഷീര്‍, അബ്ദുന്നാസര്‍ നാച്ചി, കെഎംസിസിയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറര്‍ പിഎസ്എം ഹുസൈന്‍ നന്ദിയും പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ അന്‍വര്‍ ബാബു, അബൂബക്കര്‍ പുതുക്കുടി, ടിടികെ ബഷീര്‍, ആദം കുഞ്ഞി സിദ്ധീഖ് വാഴക്കാട്, അജ്മല്‍ നബീല്‍,
അഷ്റഫ് ആറളം, താഹിര്‍ താഹക്കുട്ടി വി ടിഎം സാദിഖ്, സല്‍മാന്‍ എളയടം, സമീര്‍ മുഹമ്മദ്, ഫൈസല്‍ കേളോത്ത്, ശംസുദ്ധീന്‍ വാണിമേല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.