Local News

ദ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്രോണിക്കിള്‍ ഏറ്റെടുത്ത് ജി.ആര്‍.സി.സി ടീം

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ ഖത്തര്‍ സ്പോര്‍ട്സ് ക്രോണിക്കിള്‍ ഏറ്റെടുത്ത് ജി.ആര്‍.സി.സി ടീം .
കഴിഞ്ഞ ദിവസം ഏഷ്യന്‍ ടൗണിലെ ഷീ കിച്ചണില്‍ നടന്ന ചടങ്ങിലാണ് ജി.ആര്‍.സി.സി അധ്യക്ഷ രോഷ്‌നി കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി വിനേഷ് ഹെഗ്‌ഡേ, മീഡിയ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ചെമ്മാട്, ഉപദേശക സമിതി അംഗം സുബൈര്‍ പാണ്ടവത്ത്, അതിഥികളായ ചലചിത്രതാരം ഹരീന്ദ്ര വര്‍മ, ആഷിഖ് മാഹി, ആയിശാബി തുടങ്ങി നിരവധിപേര്‍ പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങി