Local News

ഖത്തറിനെതിരെ വന്ന രണ്ട് ഇറാനിയന്‍ യുദ്ധ വിമാനങ്ങളെ വെടിവെച്ചിട്ടതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം

ദോഹ. ഇറാനില്‍ നിന്ന് വന്ന രണ്ട് യുദ്ധ വിമാനങ്ങള്‍ ഖത്തര്‍ എമിരി വ്യോമസേന വിജയകരമായി വെടിവച്ചിട്ടതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഖത്തര്‍ എമിരി വ്യോമസേനയും ഖത്തര്‍ എമിരി നാവിക സേനയും വ്യോമ പ്രതിരോധത്തിലൂടെ (7) ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി തടഞ്ഞതായും രാജ്യത്തിന്റെ നിരവധി പ്രദേശങ്ങള്‍ ലക്ഷ്യമിട്ട (5) ഡ്രോണുകള്‍ ഇന്നലെ തടഞ്ഞതായും മന്ത്രാലയം അറിയിച്ചു.