Local News

ഖത്തര്‍ മലയാളികള്‍ക്ക് പെരുന്നാള്‍ സമ്മാനമായി പെരുന്നാള്‍ സല്‍ക്കാരം


ദോഹ. ഖത്തര്‍ മലയാളികള്‍ക്ക് പെരുന്നാള്‍ സമ്മാനമായി പെരുന്നാള്‍ സല്‍ക്കാരം. ദോഹയിലെ ഒരു കൂട്ടം പ്രവാസികള്‍ ചിത്രീകരിച്ച പെരുന്നാള്‍ സല്‍ക്കാരം എന്ന ആല്‍ബം ഫൈസല്‍ പൊന്നാനിയുടെ വരികളില്‍ റിയാസ് കരിയാടും അനിഷ വേണുഗോപാലും ശബ്ദം നല്‍കിയാണ് പുറത്തിറങ്ങിയത്.

ഷാഹിദ് പുത്തനത്താണി യുടെ സംവിധാനത്തില്‍ ഷഫീഖ് കൂറ്റനാടും സജീവ് കോട്ടപ്പുറവും കഥ എഴുതിയ ആല്‍ബത്തിന്റെ ക്യാമറ ഇര്‍ഷാദ് ഒറ്റത്തറയും മേക്കപ്പ് അനിത ബേപ്പൂരും കൊറിയോഗ്രാഫര്‍ മുഹ്‌സിന നിസാമുമാണ് .

നിസാര്‍ അബ്ദുള്ള യും മെഹറുന്നീസയും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന ഈ ആല്‍ബത്തില്‍ ജലീല്‍, ഫിറോസ്, ബിജു, സമീര്‍,ഇസ്ഹാഖ്,അനില്‍ കാസിം,ഷിബു, ഖത്തറിലെ ഒട്ടനവധി വേദികളില്‍ നാടകത്തില്‍ സജീവമായ മല്ലിക എന്നിവരും അഭിനയിച്ചിട്ടുണ്ട് . മലബാര്‍ പെട്ടിക്കട യൂട്യൂബ് ചാനലാണ് ആല്‍ബം അവതരിപ്പിക്കുന്നത്.

ഒരു ദിവസം പിന്നിടുമ്പോള്‍ 15,000 കാഴ്ചക്കാരായത് ഈ ആല്‍ബത്തിന്റെ ജനകീയതയാണ് സൂചിപ്പിക്കുന്നത്. ഖത്തറില്‍ അറബി വീട്ടിലെ ഹൗസ് ഡ്രൈവര്‍ ആയ ഷാഹിദ് പുത്രത്താണി ആണ് ഈ ആല്‍ബത്തിന്റെ സംവിധായകന്‍ എന്നത് ഏറെ ശ്രദ്ധേയമാണ്. തിരക്കുപിടിച്ച തന്റെ ജീവിത യാത്രയില്‍ ഒരുപാട് പ്രവാസി ആല്‍ബങ്ങളും പ്രണയ ആല്‍ബങ്ങളും പ്രവാസി ഷോര്‍ട്ട് ഫിലിമുകളും ഹോം മൂവികളും ഷാഹിദ് പുത്തനത്താണി സംവിധാനം ചെയ്തിട്ടുണ്ട്.

https://youtu.be/SdZ-UyT2SrQ?si=baiuzjnuctkx1_kS