Breaking News

മുന്നറിയിപ്പ് സിസ്റ്റം അലേര്‍ട്ടുകള്‍ സജീവമാക്കുന്നത് അടിയന്തിര ഘട്ടങ്ങളില്‍ മാത്രം

ദോഹ. പൊതുജന സുരക്ഷയ്ക്കായി കൂടുതല്‍ മുന്‍കരുതലുകള്‍ ആവശ്യമായി വരുമ്പോള്‍ മാത്രമേ ദേശീയ മുന്നറിയിപ്പ് സിസ്റ്റം അലേര്‍ട്ടുകള്‍ സജീവമാക്കൂ എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇത്തരം അലര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ കണിശമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.