Breaking News

ഈദ് അവധിക്ക് സജീവമായി അബൂ സംറ ബോര്‍ഡര്‍

ദോഹ. ഖത്തറിന്റെ കര അതിര്‍ത്തിയായ അബൂ സംറ ബോര്‍ഡര്‍ ഈദ് അവധി ദിനങ്ങളില്‍ ഏറെ സജീവമായി. ആയിരക്കണക്കിനാളുകളാണ് അബൂ സംറ ബോര്‍ഡര്‍ വഴി രാജ്യത്തിന് പുറത്തേക്കും അകത്തേക്കും യാത്ര ചെയ്തത്. വിപുലീകരിച്ച സ്റ്റാഫിംഗ്, പ്രത്യേക കാര്‍ഗോ ലെയ്നുകള്‍, യാത്രക്കാരുടെയും ചരക്കുകളുടെയും സ്വതന്ത്രമായ ചലനം ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നിവ അധികൃതര്‍ വിന്യസിച്ചത് ഏറെ സൗകര്യമായി