Breaking News

2026 മാര്‍ച്ച് മാസം ഖത്തറിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സക്കെത്തിയത് മൂന്നര ലക്ഷത്തിലധികം രോഗികള്‍

2026 മാര്‍ച്ച് മാസം ഖത്തറിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സക്കെത്തിയത് മൂന്നര ലക്ഷത്തിലധികം രോഗികള്‍
ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള പിഎച്ച്സിസിയുടെ 31 ആരോഗ്യ കേന്ദ്രങ്ങളിലായി ചികില്‍സക്കെത്തിയത് 351,577 രോഗികള്‍. ഇതില്‍ 196,835 പേര്‍ ഫാമിലി മെഡിസിന്‍ ക്ലിനിക്കുകളിലും 22,403 പേര്‍ ജനറല്‍ സര്‍വീസ് ക്ലിനിക്കുകളിലും 13,059 പേര്‍ വെല്‍ ബേബി ക്ലിനിക്കുകളിലും 5,129 പേര്‍ മാതൃാരോഗ്യ ക്ലിനിക്കുകളിലുമാണ് ചികില്‍സ തേടിയത്.