Local News

റമദാന്‍ ഖുര്‍ആന്‍ പ്രശ്‌നോത്തരി 2026, ആയിശ ഷാന, ഫാത്തിമ എം, ഷിഹാബ് ഹംസ വിജയികള്‍

റമദാന്‍ ഖുര്‍ആന്‍ പ്രശ്‌നോത്തരി 2026, ആയിശ ഷാന, ഫാത്തിമ എം, ഷിഹാബ് ഹംസ വിജയികള്‍, നാദിര്‍ ഉമര്‍,അര്‍ഷീന എം. എച്ച്, അഫ്‌സല്‍ മലയില്‍ എന്നിവര്‍ക്ക് പ്രോല്‍സാഹന സമ്മാനം

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഖത്തര്‍ (സി.ഐ.സി)ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററാണ് ”സൂറ: അല്‍ മുംതഹിനയെ അടിസ്ഥാനമാക്കി റമദാന്‍ ഖുര്‍ആന്‍ പ്രശ്‌നോത്തരി 2026 സംഘടിപ്പിച്ചത്.

വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് ഏപ്രില്‍ 10 വെള്ളി വൈകുന്നേരം നടക്കുമെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.