Breaking News

ഫെബ്രുവരി 28 മുതല്‍ 8.43 ലക്ഷം ഇന്ത്യക്കാര്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ഫെബ്രുവരി 28 ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങള്‍ ഗള്‍ഫ് മേഖലയെ സാരമായി ബാധിച്ചിരിക്കുന്നു. തൊഴില്‍ രംഗത്തും ബിസിനസിലും നിക്ഷേപത്തിലുമൊക്കെ വലിയ പ്രതിസന്ധിയാണ് യുദ്ധം സൃഷ്ടിച്ചത്. ഫെബ്രുവരി 28 മുതല്‍ ഏകദേശം 8,43,000 ഇന്ത്യക്കാരാണ് ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്റര്‍-മിനിസ്റ്റീരിയല്‍ ബ്രീഫിങ്ങില്‍ അഡീഷണല്‍ സെക്രട്ടറി (ഗള്‍ഫ്) അസീം ആര്‍ മഹാജനാണ് ഇക്കാര്യം അറിയിച്ചത്.
സ്ഥിതി ഗതികള്‍ വളരെ ഗൗരവമാണെന്നും ഉടന്‍ പരിഹാരമായില്ലെങ്കില്‍ ഇനിയും നിരവധി പേര്‍ തിരിച്ചുപോവേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.