Local News

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫിയുഎസ് പ്രത്യേക പ്രതിനിധി ടോം ബരാക്കുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി, സിറിയയ്ക്കായുള്ള യുഎസ് പ്രത്യേക പ്രതിനിധി ടോം ബരാക്കുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി.

യോഗത്തില്‍, സിറിയയിലെയും ലെബനനിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങളും അവര്‍ അവലോകനം ചെയ്തു.

സിറിയയുടെ പരമാധികാരത്തിനും ഐക്യത്തിനും ഖത്തറിന്റെ പൂര്‍ണ പിന്തുണ മന്ത്രി ആവര്‍ത്തിച്ചു.