Local News

പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍, ജ്യൂസുകള്‍ തുടങ്ങിയവക്ക് പുതിയ എക്‌സൈസ് നികുതി

പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍, ജ്യൂസുകള്‍ തുടങ്ങിയവക്ക് പുതിയ എക്‌സൈസ് നികുതി ഏര്‍പ്പെടുത്തുന്നത്
ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മധുരപാനീയങ്ങളുടെ ഉല്‍പാദനത്തിലും ഉപഭോഗത്തിലും കുറവ് വരുത്തുന്നതിനും പഞ്ചസാരയുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ചുള്ള പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമാണെന്ന് അധികൃതര്‍.
കഴിഞ്ഞ ദിവസമാണ് ജൂലൈ 6 മുതല്‍ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍, ജ്യൂസുകള്‍ തുടങ്ങിയവക്ക് പുതിയ എക്‌സൈസ് നികുതി ഏര്‍പ്പെടുത്തുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്
പഞ്ചസാരയോ മധുരപലഹാരങ്ങളോ അടങ്ങിയ പാനീയങ്ങളാക്കി മാറ്റാന്‍ കഴിയുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും പുറമേ, കോണ്‍സെന്‍ട്രേറ്റുകള്‍, പൊടികള്‍, എക്‌സ്ട്രാക്റ്റുകള്‍, സമാനമായ മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.