Local News
സമുദ്ര പാതകളെ സമ്മര്‍ദ്ദത്തിനോ വിലപേശലിനോ ഉള്ള ഉപകരണമായി ഉപയോഗിക്കരുതെന്ന് ഖത്തര്‍ പ്രധാന മന്ത്രി

സമുദ്ര പാതകളെ സമ്മര്‍ദ്ദത്തിനോ വിലപേശലിനോ ഉള്ള ഉപകരണമായി ഉപയോഗിക്കരുതെന്ന് ഖത്തര്‍ പ്രധാന മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി
സമുദ്ര പാതകളെ സമ്മര്‍ദ്ദത്തിനോ വിലപേശലിനോ ഉള്ള ഉപകരണമായി ഉപയോഗിക്കരുതെന്ന് ഖത്തര്‍ പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി പറഞ്ഞു. ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി നടന്ന ടെലിഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും സംഭാഷണത്തിലൂടെയും പ്രതിസന്ധിയുടെ മൂലകാരണങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.