Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലെ വ്യോമ കാര്‍ഗോ ഓഫീസുകളില്‍ പരിശോധനാ കാമ്പെയ്നുകള്‍ ശക്തമാക്കി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍

ഖത്തറിലെ വ്യോമ കാര്‍ഗോ ഓഫീസുകളില്‍ പരിശോധനാ കാമ്പെയ്നുകള്‍ ശക്തമാക്കി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ , നിരവധി ലംഘനങ്ങള്‍ കണ്ടെത്തി, ഓഫീസുകള്‍ അടച്ചുപൂട്ടല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു

അംഗീകൃത നിയമങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് യാത്രാ, വ്യോമ കാര്‍ഗോ ഓഫീസുകളില്‍ പരിശോധനാ കാമ്പെയ്നുകള്‍ നടത്തിയത്.
എല്ലാ യാത്രാ, വ്യോമ ചരക്ക് ഓഫീസുകളും അംഗീകൃത ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിക്കണമെന്നും പോരായ്മകളുണ്ടെങ്കില്‍ ഉടനടി ശരിയാക്കാന്‍ മുന്‍കൈയെടുക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു, പരിശോധനാ കാമ്പയിനുകള്‍ ഇടയ്ക്കിടെയും അപ്രതീക്ഷിതമായും തുടരുമെന്നും ഇത് സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വ്യോമ ഗതാഗത മേഖലയില്‍ ഗുണഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഒരു സംഘടിത തൊഴില്‍ അന്തരീക്ഷം സ്ഥാപിക്കുന്നതിനും കാരണമാകുമെന്നും അതോറിറ്റി പറഞ്ഞു

Related Articles

Back to top button