Breaking News

ഇറാനും അമേരിക്കയും തമ്മിലുള്ള നിലവിലെ വെടിനിര്‍ത്തല്‍ ദുര്‍ബലമാണെന്നും അടിയന്തരവും സുസ്ഥിരവുമായ അന്താരാഷ്ട്ര ശ്രദ്ധ ആവശ്യമാണെന്നും ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി

ഇറാനും അമേരിക്കയും തമ്മിലുള്ള നിലവിലെ വെടിനിര്‍ത്തല്‍ ദുര്‍ബലമാണെന്നും അടിയന്തരവും സുസ്ഥിരവുമായ അന്താരാഷ്ട്ര ശ്രദ്ധ ആവശ്യമാണെന്നും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി ഊന്നിപ്പറഞ്ഞു.

വെടിനിര്‍ത്തല്‍ ഏകീകരിക്കുകയും സംഘര്‍ഷത്തിലേക്ക് മടങ്ങുന്നത് തടയുകയും ചെയ്യുക എന്നതിനാണ് ‘ഇപ്പോള്‍ മുന്‍ഗണന . ഒരു സുസ്ഥിര രാഷ്ട്രീയ ചട്ടക്കൂടിന്റെ അഭാവം മേഖലയെ പുതിയ ഏറ്റുമുട്ടലിന് വിധേയമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.