Local News

കുടുംബ ദിനത്തോടനുബന്ധിച്ച് പച്ചയണിഞ്ഞ് ഖത്തറിലെ വിവിധ മന്ത്രാലയങ്ങളും കോര്‍പറേഷനുകളും

കുടുംബ ദിനത്തോടനുബന്ധിച്ച് പച്ചയണിഞ്ഞ് ഖത്തറിലെ വിവിധ മന്ത്രാലയങ്ങളും കോര്‍പറേഷനുകളും. ഇന്നലെ രാത്രി പല കെട്ടിടങ്ങളും പച്ച നിറത്തില്‍ പ്രകാശിപ്പിച്ചത് കുടുംബദിനത്തോടുളള പിന്തുണയറിയിച്ചാണ്

ഏപ്രില്‍ 15 നാണ് ഖത്തറില്‍ കുടുംബദിനം ആചരിക്കുന്നത്. കുടുംബ മൂല്യങ്ങളോടുള്ള പിന്തുണയും ഒരു യോജിച്ച സമൂഹം കെട്ടിപ്പടുക്കുന്നതില്‍ അവയുടെ നിര്‍ണായക പങ്കും അടിവരയിടുന്ന ആഘോഷമാണിത്.