Breaking News

ജൂണ്‍ 16 മുതല്‍ നൂറ്റി അമ്പതിലേറെ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്

ജൂണ്‍ 16 മുതല്‍ നൂറ്റി അമ്പതിലേറെ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്, സെപ്റ്റംബര്‍ 15 വരെ ദോഹയിലേക്കും തിരിച്ചുമുള്ള പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഖത്തര്‍ വ്യോമപാത അടഞ്ഞുകിടക്കുകയാണെങ്കിലും മാര്‍ച്ച് 7 മുതല്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്റെ പ്രത്യേക അനുമതിയോടെ ഖത്തര്‍ എയര്‍വേയ്സ് നടത്തുന്ന ലിമിറ്റഡ് ഫ്‌ളൈറ്റ് സര്‍വീസ് ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കുകയാണ്.
ജൂണ്‍ 16 മുതല്‍ 150 നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്. സെപ്റ്റംബര്‍ 15 വരെ ദോഹയിലേക്കും തിരിച്ചുമുള്ള പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.qatarairways.com/en/rebooking-options.html#flightschedule

സ്ഥിരീകരിച്ച ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് യാത്രാനുമതി. യാത്രക്കാര്‍ എയര്‍ലൈന്‍ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും നിരന്തരം പരിശോധിച്ച് അറിയിപ്പുകള്‍ ശ്രദ്ധിക്കണം.
ഫെബ്രുവരി 28നും സെപ്റ്റംബര്‍ 15നും ഇടയില്‍ സ്ഥിരീകരിച്ച ബുക്കിങ് ഉള്ള യാത്രക്കാര്‍ക്ക് 2026 ഒക്ടോബര്‍ 31നകം സൗജന്യമായി യാത്രാ തീയതി മാറ്റുകയോ അല്ലെങ്കില്‍ റീഫണ്ട് ആവശ്യപ്പെടുകയോ ചെയ്യാമെന്നും എയര്‍ലൈന്‍ അറിയിച്ചു. റീഫണ്ട് ആവശ്യപ്പെട്ടാല്‍ 28 പ്രവൃത്തി ദിവസത്തിനുള്ളില്‍ തുക ലഭിക്കുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.