Breaking News

ഖത്തര്‍ അമീറിന് മസ്‌കത്തില്‍ ഊൗഷ്മളമായ വരവേല്‍പ്പ്

ഖത്തര്‍ അമീറിന് മസ്‌കത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് , മസ്‌കത്ത് വിമാനത്താവളത്തില്‍ നേരിട്ടെത്തി ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അമീറിനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി മസ്‌കത്തില്‍ എത്തി.
മസ്‌കത്ത് വിമാനത്താവളത്തില്‍ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നേരിട്ടെത്തിയാണ് അമീറിനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചത്.
അമീറിന്റെ പ്രത്യേക പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, അമീരി ദിവാന്‍ മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.