Breaking News

ഖത്തറില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നിര്‍ത്തലാക്കുന്നു, ഇനി മുതല്‍ ചികില്‍സക്ക് ഖത്തര്‍ ഐഡി മതി

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, മറ്റ് സര്‍ക്കാര്‍ ആരോഗ്യ മേഖല സ്ഥാപനങ്ങള്‍ എന്നിവയില്‍ ചികില്‍സ തേടുന്നതിന് ഇനി മുതല്‍ ഹെല്‍ത്ത് കാര്‍ഡിന് പകരം സാധുവായ ദേശീയ ഐഡി നതിയാകുമെന്ന് പൊതുജനാരോഗ്യ മന്ത്രി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം ബിന്‍ സാദ് അല്‍ മഹ്‌മൂദ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ഹെല്‍ത്ത് കാര്‍ഡിനും അതിന്റെ വാര്‍ഷിക പുതുക്കലിനും മുമ്പ് അംഗീകരിച്ച ഫീസ് താമസക്കാരില്‍ നിന്ന് ഈടാക്കുന്നത് തുടരുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കി.
2026 ലെ സര്‍ക്കുലര്‍ നമ്പര്‍ (10) താമസക്കാര്‍ക്കായി ആരോഗ്യ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ വ്യവസ്ഥ ചെയ്യുന്നു.