Breaking News

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സജീവമാകുന്നു, വിമാനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന

ഫെബ്രുവരി 28 ന് മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഖത്തര്‍ വ്യോമപാത അടച്ചതോടെ നിര്‍ജീവമായിരുന്ന
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ക്രമേണ സജീവമാകുന്നു. മാര്‍ച്ച് 7 മുതല്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ച വിമാനസര്‍വീസുകള്‍ ഇപ്പോള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വെബ്‌സൈറ്റ് പ്രകാരം നൂറോളം ഡെസ്റ്റിനേഷനുകളിലേക്കായി നിരവധി ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ സര്‍വീസ്‌നടത്തുന്നുണ്ട്. രാവും പകലും വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ട് . ദോഹയില്‍ നിന്നും പുറപ്പെടുന്നവയും വിവിധ സ്ഥലങ്ങളില്‍ നിന്നും ദോഹയില്‍ തിരിച്ചെത്തുന്നതുമടക്കം മുന്നൂറിലധികം വിമാനങ്ങള്‍ കഴിഞ്ഞ ദിവസം സര്‍വീസ് നടത്തിയെന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്