Local News

ലെബനാനിലെ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ഖത്തര്‍

ലെബനാനിലെ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ഖത്തര്‍

സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി ലെബനാനിലെ വെടിനിര്‍ത്തലിനെ ഖത്തര്‍ സ്വാഗതം ചെയ്തു, ശാന്തത നിലനിര്‍ത്തുന്നതിനും കൂടുതല്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ തടയുന്നതിനും പൂര്‍ണ്ണവും ഉടനടിയുള്ളതുമായ നടപടികള്‍ക്ക് ആഹ്വാനം ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ കരാറിലെത്താന്‍ സഹായിച്ച ബന്ധപ്പെട്ടവരുടെ ശ്രമങ്ങളെ ഖത്തര്‍ അഭിനന്ദിച്ചു.

മേഖലയില്‍ സമഗ്രവും നീതിയുക്തവും സുസ്ഥിരവുമായ സമാധാനം കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ക്ക് ഈ പ്രഖ്യാപനം പിന്തുണ നല്‍കുമെന്ന് ഖത്തര്‍ പ്രത്യാശ പ്രകടിപ്പിച്ചു.