Local News

മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഖത്തര്‍ എയര്‍വേയ്‌സിന്റെ കോഴിക്കോട് സര്‍വീസ് ജൂണ്‍ 16 മുതല്‍

മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഖത്തര്‍ എയര്‍വേയ്‌സിന്റെ കോഴിക്കോട് സര്‍വീസ് ജൂണ്‍ 16 മുതല്‍
ഫെബ്രുവരി 28 ന് വ്യോമപാത അടച്ച ശേഷം ഖത്തര്‍ എയര്‍വേയ്‌സ് ലിമിറ്റഡ് ഫ്‌ളൈറ്റ് സര്‍വീസസ് മാത്രമാണ് മാര്‍ച്ച് 7 മുതല്‍ സര്‍വീസ് നടത്തുന്നത്. കൊച്ചിയിലേക്ക് മിക്കവാറും എല്ലാ ദിവസവും രണ്ട് സര്‍വീസുകളുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കോഴിക്കോട്ടേക്ക് സര്‍വീസുണ്ടായിരുന്നില്ല. ജൂണ്‍ 16 മുതലുള്ള പുതിയ ഷെഡ്യൂളില്‍ കോഴിക്കോട് സ്ഥാനം പിടിച്ചത് വടക്കന്‍ മലബാറില്‍ നിന്നുള്ള മുഴുവന്‍ യാത്രക്കാര്‍ക്കും സന്തോഷം നല്‍കുന്നതാണ് .