അന്റാലിയ ഡിപ്ലോമസി ഫോറം ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുകയും മനുഷ്യര്‍ക്കിടയിലെ പരസ്പര ബോധം വളര്‍ത്തുകയും ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി

തുര്‍ക്കിയില്‍ നടക്കുന്ന അന്റാലിയ ഡിപ്ലോമസി ഫോറം ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുകയും മനുഷ്യര്‍ക്കിടയിലെ പരസ്പര ബോധം വളര്‍ത്തുകയും ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പ്രതീക്ഷ പ്രകടിപ്പിച്ചു.
തന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്ഫോമിലെ അക്കൗണ്ടില്‍ ആണ് ഫോറം ചര്‍ച്ചകളെ മുന്നോട്ടുകൊണ്ടുപോകാനും പരസ്പര മനുഷ്യബോധം കൂടുതല്‍ ആഴത്തിലാക്കാനും സഹായിക്കുമെന്ന് അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചത്.
