Breaking News

ഖത്തറില്‍ ഏപ്രില്‍ 21 ചൊവ്വാഴ്ച മുതല്‍ ആഴ്ചാവസാനം വരെ ഇടവിട്ട് മഴ പെയ്യാന്‍ സാധ്യത, നാളെ മുതല്‍ മറൈന്‍ വാണിംഗിനും സാധ്യത

ഏപ്രില്‍ 21 ചൊവ്വാഴ്ച മുതല്‍ ആഴ്ചാവസാനം വരെ ഇടവിട്ട് മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ കടലില്‍ ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും ഉണ്ടാകാമെന്നതിനാല്‍ സമുദ്ര മുന്നറിയിപ്പ് പ്രതീക്ഷിക്കുന്നുവെന്നും അതില്‍ പറയുന്നു.
തിരമാലകളുടെ ഉയരം 4 മുതല്‍ 7 അടി വരെയാകുമെന്നും ചിലപ്പോള്‍ 11 അടി വരെയാകാമെന്നതിനാല്‍ സമുദ്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി