Local News
സ്ഥിരത, വികസനം, സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സില്‍

പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായുള്ള പരസ്പര വിശ്വാസം ശക്തിപ്പെടുത്തുന്നതിനും വിവിധ തലങ്ങളില്‍ വിശ്വസനീയമായ പങ്കാളിയെന്ന നിലയില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും ഈ പ്രതിബദ്ധത ലക്ഷ്യമിടുന്നു.
അന്റാലിയ ഡിപ്ലോമസി ഫോറത്തോടനുബന്ധിച്ച് നടന്ന ‘ദി മിഡില്‍ ഈസ്റ്റ് ബിയോണ്ട് സീറോ-സം പൊളിറ്റിക്‌സ്’ എന്ന സെഷനില്‍ സംസാരിച്ച ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി, ഉറച്ച തത്വങ്ങളില്‍ അധിഷ്ഠിതമായ നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ കാണുകയെന്നതാണ് ജിസിസി രാജ്യങ്ങളുടെ നയമെന്ന് വ്യക്തമാക്കി. രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം, ഇടപെടാതിരിക്കല്‍, തര്‍ക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നിവയാണ് അവയില്‍ പ്രധാനം. ഇത് രാജ്യങ്ങള്‍ക്കിടയില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

