Local News

ദേശീയ സൈബര്‍ സുരക്ഷാ ഡ്രില്‍ 2025 ല്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറിക്ക് ഗോള്‍ഡ് അവാര്‍ഡ്

ദേശീയ സൈബര്‍ സുരക്ഷാ ഡ്രില്‍ 2025 ല്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറിക്ക് ഗോള്‍ഡ് അവാര്‍ഡ് .വിദ്യാഭ്യാസ മേഖലയിലെ ഒന്നാം സ്ഥാനമാണ് ഖത്തര്‍ നാഷണല്‍ ലൈബ്രറി സ്വന്തമാക്കിയത്

‘ക്രോസ്-ബോര്‍ഡര്‍ ആക്രമണങ്ങള്‍’ എന്ന വിഷയത്തില്‍ ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി സംഘടിപ്പിച്ച ഈ പരിപാടി, സങ്കീര്‍ണ്ണമായ, ബാഹ്യ സൈബര്‍ ഭീഷണികള്‍ക്കെതിരെ ദേശീയ പ്രതിരോധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്.

ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലും സേവനങ്ങളിലും സൈബര്‍ സുരക്ഷാ തയ്യാറെടുപ്പും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള ലൈബ്രറിയുടെ ശക്തമായ പ്രകടനത്തെയും പ്രതിബദ്ധതയെയും അവാര്‍ഡ് അംഗീകരിക്കുന്നു.