Breaking News

യുദ്ധത്തിന് മുമ്പുള്ള സര്‍വീസിന്റെ 60% പിന്നിട്ട് ഖത്തര്‍ എയര്‍വേയ്‌സ്

യുദ്ധത്തിന് മുമ്പുള്ള സര്‍വീസിന്റെ 60% പിന്നിട്ട് ഖത്തര്‍ എയര്‍വേയ്‌സ്, ഇന്ന് 135 ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയരും

ഫെബ്രുവരി 28 മുതല്‍ മേഖലയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന്
ഖത്തറിന്റെ വ്യോമപാത അടഞ്ഞുകിടക്കുകയാണെങ്കിലും മാര്‍ച്ച് 7 മുതല്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്റെ പ്രത്യേക അനുമതിയോടെ
ഖത്തറിന്റെ വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ലിമിറ്റഡ് ഫ്‌ളൈറ്റ് സര്‍വീസ് നടത്തുന്നുണ്ട്. ക്രമേണ വിമാനങ്ങളുടെ എണ്ണം കൂട്ടിവരികയാണ്. ചില റിപ്പോര്‍ട്ടുകളനുസരിച്ച് യുദ്ധത്തിന് മുമ്പുള്ള സര്‍വീസിന്റെ 60% ഖത്തര്‍ എയര്‍വേയ്‌സ്, പിന്നിട്ടു കഴിഞ്ഞു.

ഇന്ന് മാത്രം 135ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലേറെ വിമാനങ്ങള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.