Local News
ബര്‍വ കൊമേഴ്സ്യല്‍ അവന്യൂവില്‍ തങ്ങളുടെ പുതിയ ഷോറൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് ഹാര്‍ലി-ഡേവിഡ്സണ്‍

ആധുനിക റൈഡര്‍മാരുടെ വര്‍ദ്ധിത പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത പുതിയ ഷോറും നൂതനാശയങ്ങള്‍, ഉപഭോക്തൃ അനുഭവം, വിപണി നേതൃത്വം എന്നിവയോടുള്ള ഹാര്‍ലി-ഡേവിഡ്സണ്‍ ദോഹയുടെ നിരന്തരമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
നാസര്‍ ബിന്‍ ഖാലിദ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ഹാര്‍ലി-ഡേവിഡ്സണ്‍ ദോഹയുടെ ജനറല്‍ മാനേജര്‍ അയ്മാന്‍ മുഹമ്മദ് അലി, ഖത്തര്‍ ചാപ്റ്ററിലെ ഹാര്‍ലി ഓണേഴ്സ് ഗ്രൂപ്പ് അംഗങ്ങള്‍, ഖത്തറിലുടനീളമുള്ള മറ്റ് മോട്ടോര്‍സൈക്കിള്‍ ക്ലബ്ബുകളിലെ അംഗങ്ങള്‍, മറ്റ് അതിഥികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഷെയ്ഖ് ഖാലിദ് ബിന്‍ നവാഫ് ബിന്‍ നാസര്‍ അല്‍-താനി ഷോറൂം ഉദ്ഘാടനം ചെയ്തു.