Local News

ഷോപ്പ് ആന്റ് ഡൊണേറ്റ് കാമ്പയിനിന്റെ ഭാഗമായി ഖത്തര്‍ ചാരിറ്റിക്ക് 125,000 റിയാലുകള്‍ സംഭാവന ചെയ്ത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

ചാരിറ്റി പ്രോഗ്രാമുമായി സഹകരിച്ച് റമദാന്‍ മാസം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച വാര്‍ഷിക ഷോപ്പ് ആന്റ് ഡൊണേഷന്‍ കാമ്പയിനിലൂടെ സമാഹരിച്ച തുകയാണിത്.
ഡി റിംഗ് റോഡിലെ ലുലു റീജ്യനല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ റീജ്യനല്‍ ഡയറക്ടര്‍ പി.എം. ഷാനവാസ് ഖത്തര്‍ ചാരിറ്റി ഡോണര്‍ റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ആമിര്‍ മുഹമ്മദ് അല്‍ ബസീരിക്ക് ചെക്ക് കൈമാറി