Local News

ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍പേഴ്സണ്‍ മറിയം ബിന്‍ത് അബ്ദുല്ല അല്‍ അതിയ്യ താജിക്കിസ്ഥാന്‍ അംബാസഡര്‍ ഐഎല്‍ഒ ഓഫീസ് ഡയറക്ടര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി

ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍പേഴ്സണ്‍ മറിയം ബിന്‍ത് അബ്ദുല്ല അല്‍ അതിയ്യ താജിക്കിസ്ഥാന്‍ അംബാസഡര്‍ നൂര്‍മുറോദ് മഹ്‌മദാലി, ദോഹയിലെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഓഫീസ് ഡയറക്ടര്‍ ഫ്രാന്‍സെസ്‌കോ ഡി ഒവിഡിയോ എന്നിവരുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി.

താജിക്കിസ്ഥാന്‍ അംബാസഡറുമായുള്ള കൂടിക്കാഴ്ചയില്‍, മനുഷ്യാവകാശ മേഖലകളിലെ സഹകരണത്തിന്റെ വശങ്ങളെക്കുറിച്ചും അവ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും അല്‍ അതിയ്യ ചര്‍ച്ച ചെയ്തു. ദോഹയിലെ ഐഎല്‍ഒ ഓഫീസ് ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയില്‍, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമുള്ള ഖത്തറിന്റെ ശ്രമങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.