ഖത്തര്‍ വ്യോമപാത തുറന്നാലും വ്യോമഗതാഗതം സാധാരണ നിലയിലെത്താന്‍ സമയമെടുത്തേക്കും

ഖത്തര്‍ വ്യോമപാത തുറന്നാലും വ്യോമഗതാഗതം സാധാരണ നിലയിലെത്താന്‍ സമയമെടുത്തേക്കും. ഘട്ടം ഘട്ടമായാണ് വിദേശ വിമാനങ്ങളെ സര്‍വീസ് നടത്താന്‍ അനുവദിക്കുകയെന്ന് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെയാണ് വിദേശ വിമാന കമ്പനികള്‍ക്കായി വ്യോമപാത തുറക്കുന്ന കാര്യം ഖത്തര്‍ സിവില്‍ ഏവിയേഷന്‍ പ്രഖ്യാപിച്ചത്.
57 എയര്‍ലൈനുകളാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സര്‍വീസ് നടത്തുന്നത്. 2025 ല്‍ 54.3ദശലക്ഷം യാത്രക്കാരാണ് ദോഹ വഴി കടന്നുപോയത്.
