IM Special

ഭൗമദിനാഘോഷത്തിന്റെ സമകാലിക പ്രസക്തി


ഡോ.അമാനുല്ല വടക്കാങ്ങര

‘നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം’ എന്ന സുപ്രധാനമായ പ്രമേയത്തോടെ ഇന്ന് ലോകമെങ്ങും 2026 ലെ ഭൗമദിനമാഘോഷിക്കുകയാണ്.

നമ്മുടെ വീടായ ഭൂമി പല കാരണങ്ങളാല്‍ വെല്ലുവിളികള്‍ നേരിടുമ്പോള്‍ ആ ഭൂമിയുടെ ആവാസ വ്യവസ്ഥകളും ധന്യമായ പാരമ്പര്യവും സംരംക്ഷിക്കുവാനാഹ്വാനം ചെയ്താണ് ഓരോ വര്‍ഷവും ഭൗമദിനമാഘോഷിക്കുന്നത്. വാസ്തവത്തില്‍ ഇതൊരാഘോഷമല്ല, ഒരു ജാഗ്രതാ വിളിയാണ്.

ഒ.എന്‍.വി.കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം പ്രകൃതിചൂഷണത്തിനെതിരെയുള്ള ശക്തമായ താക്കീതാണ്. ഇനിയും മരിക്കാത്ത ഭൂമിയുടെ കാവല്‍ക്കാരായ നാം നമ്മുടെ ഉത്തരവാദിത്തം നിര്‍വഹിക്കാതിരുന്നാല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നാണ് കവിത അടിവരയിടുന്നത്.

ശുദ്ധമായ ഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനം ത്വരിതപ്പെടുത്തുക എന്നത് സന്ദേശത്തിന്റെ ഭാഗമാണ്. കാറ്റാടി ഊര്‍ജ്ജം ലഭ്യമായ ഏറ്റവും ശുദ്ധവും സുസ്ഥിരവുമായ ഊര്‍ജ്ജ സ്രോതസ്സുകളില്‍ ഒന്നാണ്, പ്രവര്‍ത്തന സമയത്ത് വായു മലിനീകരണം പൂജ്യമാക്കുകയും ഹരിതഗൃഹ വാതകങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

കാലാവസ്ഥാ വ്യതിയാനം, താപനില ഉയരുന്നു, കടല്‍നിരപ്പ് ഉയരുന്നു, അതിവര്‍ഷവും വരള്‍ച്ചയും വര്‍ധിക്കുന്നു, പ്രകൃതി വിഭവങ്ങളുടെ ക്ഷയം, ജലം, വനങ്ങള്‍, ഖനിജങ്ങള്‍ഇവയെല്ലാം നാം അതിരുവിട്ട രീതിയില്‍ ഉപയോഗിക്കുന്നു.
ഭാവി തലമുറകള്‍ക്ക് എന്താണ് നാം ബാക്കി വയ്ക്കുന്നത്?
ജൈവവൈവിധ്യത്തിന്റെ നഷ്ടം. നിരവധി ജീവജാലങ്ങള്‍ നശിച്ചുപോകുന്നു.
ഓരോ ജീവിയും പ്രകൃതിയുടെ ഒരു കണ്ണിയാണ്.ഒരു കണ്ണി പൊട്ടുമ്പോള്‍ സമതുലിതാവസ്ഥ തകരുന്നു.
മലിനീകരണത്തിന്റെ ഭീഷണി.വായു, ജലം, മണ്ണ്എല്ലാം മലിനമാകുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളെ പോലും ശ്വാസംമുട്ടിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്

ഭൗമദിനം പ്രസക്തമാകുന്നത്. അത് കേവലമൊരു ദിനമല്ല നമ്മുടെ ചിന്തയും
ജീവിത ശൈലിയും അടിയന്തിരമായി മാറ്റുന്നതിനുള്ള ശക്തമായ ആഹ്വാനമാണ്.

കുറയ്ക്കുക (Reduce)
പുനരുപയോഗിക്കുക (Reuse)
പുനരുപയോഗത്തിന് വിടുക (Recycle)

ഇവ നാം പതിവാക്കേണ്ട ജീവിത മൂല്യങ്ങളാണ്.

ഒരു വൃക്ഷം നട്ടുപിടിപ്പിക്കുക , പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, വെള്ളം സംരക്ഷിക്കുക, വൈദ്യുതി പാഴാക്കാതിരിക്കുക
പരിസ്ഥിതി ബോധവല്‍ക്കരണം നടത്തുക തുടങ്ങി ഭൂമിയെ സംരംക്ഷിക്കാന്‍ നാം സ്വീകരിക്കുന്ന ഏത് നടപടിയും പ്രസക്തമാണ്