എയര്‍ അറേബ്യയും ദോഹയിലിറങ്ങി, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കൂടുതല്‍ സജീവമാകുന്നു

എയര്‍ അറേബ്യയും ദോഹയിലിറങ്ങി, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കൂടുതല്‍ സജീവമാകുന്നു
രാവിലെ 9.55 നാണ് നിറയെ ആളുകളുമായി എയര്‍ അറേബ്യയുടെ ജി 9135 വിമാനം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.
വിദേശ വിമാന കമ്പനികള്‍ കൂടി സേവനം പുനരാരംഭിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ എയര്‍പ്പോര്‍ട്ടുകളിലൊന്നായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൂടുതല്‍ സജീവമാവുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശി വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കും.