Local News

2025 ല്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ദേശീയ മാനസികാരോഗ്യ ഹെല്‍പ്പ്ലൈന്‍ ഉപയോഗപ്പെടുത്തിയത് 19,238 പേര്‍

2025 ല്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ദേശീയ മാനസികാരോഗ്യ ഹെല്‍പ്പ്ലൈന്‍ ഉപയോഗപ്പെടുത്തിയത് 19,238 പേര്‍

വിപുലീകൃത പ്രവര്‍ത്തനത്തിന്റെ ഭാഗമായി, സൈക്യാട്രി, സൈക്കോളജി ക്ലിനിക്കുകളിലേക്ക് റഫര്‍ ചെയ്യപ്പെടുന്ന ആളുകള്‍ക്കായി ഒരു സമഗ്രമായ ട്രയേജ്, അസസ്മെന്റ് സേവനം ഹെല്‍പ്പ്ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്.

സഹായം ആവശ്യമുള്ള രോഗികളെ സമയബന്ധിതമായി ഏറ്റവും അനുയോജ്യമായ ക്ലിനിക്കിലേക്ക് നയിക്കുവാന്‍ ഇത് സഹായിക്കുന്നു.

16000 എന്ന നമ്പറില്‍ വിളിച്ച് മാനസികാരോഗ്യത്തിനുള്ള ഓപ്ഷന്‍ 4 തിരഞ്ഞെടുത്താല്‍ ഹെല്‍പ്പ്ലൈന്‍ സേവനം പ്രയോജനപ്പെടുത്താം

ശനി മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ ഹെല്‍പ്പ്ലൈന്‍ ലഭ്യമാണ്.