Breaking News
യാത്രക്കുള്ള കണ്‍ഫര്‍മ്ഡ് ടിക്കറ്റുള്ളവര്‍ മാത്രമേ എയര്‍പോര്‍ട്ടിലേക്ക് വരേണ്ടതുള്ളൂ – ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

53 ദിവസത്തെ ഇടവേളക്ക് ശേഷം വിദേശ വിമാനങ്ങളും കൂടി ഘട്ടം ഘട്ടമായി സേവനം പുനരാരംഭിക്കാന്‍ തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം കൂടുകയാണ്. എല്ലാവരുടേും സുരക്ഷ കണക്കിലെടുത്ത്
യാത്രക്കുള്ള കണ്‍ഫര്‍മ്ഡ് ടിക്കറ്റുള്ളവര്‍ മാത്രമേ എയര്‍പോര്‍ട്ടിലേക്ക് വരേണ്ടതുള്ളൂ – ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഓര്‍മപ്പെടുത്തി.
വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരുകയോ സര്‍വീസ് റദ്ദാക്കപ്പെടുകയോ ചെയ്യാനും സാധ്യതയുള്ളതിനാല്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈന്‍ വെബ്‌സൈറ്റ് ചെക്ക് ചെയ്ത് ഉറപ്പാക്കണം.
വിദേശ വിമാന കമ്പനികളുടെ ചെക്കിന്‍ കൗണ്ടറുകള്‍ സാധാരണഗതിയില്‍ യാത്രയുടെ മൂന്ന് മണിക്കൂര്‍ മുമ്പാണ് തുറക്കുക.



