Breaking News

ഹജ്ജിന് പോകുന്ന എല്ലാവരും പ്രതിരോധ വാക്‌സിനുകളെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ഹജ്ജ് തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ഹജ്ജിന് പോകുന്ന എല്ലാവരും പ്രതിരോധ വാക്‌സിനുകളെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു.

എല്ലാ തീര്‍ത്ഥാടകര്‍ക്കും ക്വാഡ്രിവാലന്റ് മെനിംഗോകോക്കല്‍ വാക്‌സിന്‍ നിര്‍ബന്ധമാണ്. ഗര്‍ഭിണികള്‍, 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ്-19 വാക്‌സിനും നിര്‍ബന്ധമാണ്. 18 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് ഇതോടൊപ്പം സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനും ശുപാര്‍ശ ചെയ്യുന്നു.

എല്ലാ വാക്‌സിനുകളും രാജ്യത്തെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്കു കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം