Local News

റിമോട്ട് പാരന്റിംഗ് ആന്‍ഡ് മെന്റല്‍ അവെയര്‍നെസ്” എന്ന പേരില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി പ്രത്യേക വിദ്യാഭ്യാസ-ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് ഐസിബിഎഫ്

റിമോട്ട് പാരന്റിംഗ് ആന്‍ഡ് മെന്റല്‍ അവെയര്‍നെസ്” എന്ന പേരില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി പ്രത്യേക വിദ്യാഭ്യാസ-ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് ഐസിബിഎഫ് .സിജി ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ച് ‘ബര്‍വ അല്‍ ബറാഹയിലെ ഗള്‍ഫ് കോണ്‍ട്രാക്ടിംഗ് കമ്പനി താമസ സമുച്ചയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സിജിയുടെ റിസോഴ്‌സ് പേഴ്‌സണ്‍സ് ആയ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എം. ഐ. ഖലീല്‍, സൈക്കോളജി ട്രെയിനര്‍ മുഹമ്മദ് ജൂനൈദ്, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ട്രെയിനറും ബിഹേവിയറല്‍ കോച്ചുമായ അബ്ദുല്‍ റഷീദ് എന്നിവര്‍ മാനസികാരോഗ്യം, കരിയര്‍, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച വിവിധ സെഷനുകള്‍ അവതരിപ്പിച്ചു.
ഐസിബിഎഫിന്റെ കോര്‍ഡിനേറ്റിംഗ് ഓഫീസറും ഇന്ത്യന്‍ എംബസ്സി ലേബര്‍ & കമ്മ്യൂണിറ്റി വെല്‍ഫെയര്‍, വിഭാഗം ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. ഈശ് സിംഗല്‍ ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്നു.
ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടിയുടെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗം നടത്തി. എം.സി അംഗം ശങ്കര്‍ ഗൗഡ് അതിഥി പ്രഭാഷകരെ പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തി. സെക്രട്ടറി ജാഫര്‍ തയ്യില്‍ നന്ദി പറഞ്ഞു. ഈശ് സിംഗലും പ്രസിഡന്റ് ഷാനവാസ് ബാവയും ജിസിസി പ്രതിനിധികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. എംബസി ഉദ്യോഗസ്ഥ അരാധന ത്രിപാഡി, ഇകഏക വൈസ് ചെയര്‍മാന്‍ ഇസ്സുദ്ദീന്‍, മുഹമ്മദ് ഫസല്‍, യൂസഫ് വണ്ണരത്ത്, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ സമദ് കടാമേരി എന്നിവര്‍ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, എം.സി അംഗം മണി ഭാരതി എന്നിവര്‍ പരിപാടി കോര്‍ഡിനേറ്റ് ചെയ്തു.